കുവൈറ്റിലെ 20 ശതമാനം കുട്ടികളിലും പ്രമേഹ രോഗ സാധ്യതയെന്ന് പഠനം
കുവൈറ്റിലെ കുട്ടികളിൽ 20% പേർക്കും പ്രമേഹ ബാധക്കും, പൊണ്ണത്തടിക്കും സാധ്യതയെന്ന് പഠന റിപ്പോർട്ട്. 10 വർഷം മുൻപ് കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടും സഹായത്തോടും കൂടി ആരംഭിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 8000 കുട്ടികളിൽ ദീർഘകാലം നടത്തിയ പഠനത്തിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. വൈകി ഉറങ്ങുന്ന കുട്ടികളിൽ കോശജ്വലന സൂചകങ്ങളുടെ ഉയർന്ന നിരക്ക് കാണപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത് കുട്ടികളിൽ പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് കൂടുതൽ അപകട സാധ്യത വർദ്ധിപ്പിക്കുന്നതായും കണക്കുകൾ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Comments (0)