കുവൈത്തിൽ വിദേശികൾ വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ നീക്കം
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നത് നിയമവിധേയമാക്കുന്നതിനെ കുറിച്ച് ജനറൽ ട്രാഫിക് വകുപ്പ് പഠിക്കുന്നു. നിലവില്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒരാൾ തന്നെ നിരവധി വാഹനങ്ങൾ വാങ്ങി മറിച്ചുവിൽക്കുകയോ പാട്ടത്തിനോ വാടകക്കോ നൽകുകയോ ചെയ്യുന്നത് വ്യാപകമായതോടെയാണ് അധികൃതർ പുനർവിചിന്തനത്തിന് ഒരുങ്ങുന്നത് കമേഴ്സ്യൽ ലൈസൻസ് സ്വന്തമാക്കാതെ ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക സർക്കാറിന് നഷ്ടം വരുന്നതായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണനീക്കം. വിദേശികളുടെ പേരിൽ പരമാവധി വാങ്ങാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിബന്ധന വെക്കുകയും അധിക വാഹനങ്ങൾക്ക് ഫീസ് ചുമത്തുകയുമാണ് പരിഗണിക്കുന്നത് നിലവിൽ നൂറുകണക്കിന് പേർക്ക് 50ൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത് . ഒപ്പം ലൈസൻസില്ലാതെ വാങ്ങൽ, വിൽക്കൽ, പാട്ടക്കച്ചവടം എന്നിവ നടക്കുന്നുമുണ്ട്. ഇതോടെയാണ് വാഹനം അവരുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആലോചന തുടങ്ങിയത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LU6lRZR5du11TRtTXd5PvTരാജ്യത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് പഠനസമിതിയെ നിശ്ചയിച്ചത്.ഈ സമിതിയാണ് കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ നൽകിയത്രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനങ്ങൾ ഇപ്പോൾതന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിലേറെ വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം, 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്ക് കഴിയുന്നില്ല. പ്രതിവർഷം 4.8 വർധനയാണ് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LU6lRZR5du11TRtTXd5PvT
Comments (0)