Posted By admin Posted On

സുരക്ഷാ പരിശോധന :കുവൈത്തിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

കു​വൈ​ത്ത്​ സി​റ്റി:
അഗ്നിശമന സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് കുവൈത്തിൽ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.അ​ഗ്നി​ശ​മ​ന സേ​ന വ​കു​പ്പു മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത .ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത് ​ഫ​യ​ർ ബ്രി​ഗേ​ഡ്​ ചീ​ഫ്​ ഒാ​ഫ്​ ജ​ന​റ​ൽ ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഖാ​ലി​ദ്​ റ​കാ​ൻ അ​ൽ മി​ക്​​റാ​ദി​െൻറ മേൽനോട്ടത്തിലാണ് ​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും നി​യ​മാ​നു​സൃ​ത​മാ​യ അ​ഗ്​​നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ക​ൺ​ട്രോ​ൾ സം​വി​ധാ​നം, ഫ​യ​ർ അ​ലാ​റം, വെൻറി​ലേ​ഷ​ൻ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കെ​ട്ടി​ട​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും എ​ത്തു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. എ​ല്ലാ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഇ​തു​ ബാ​ധ​ക​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തുടരുമെന്നും നിയമ ലംഘകർക്കെതിരെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *