കുവൈറ്റിൽ വിപണി കീഴടക്കി വ്യാജന്മാർ;വിപണിയിൽ പ്രവേശിക്കാൻ മടിച്ച് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ
കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങളുടെ ആധിക്യം മൂലം പ്രമുഖ അന്തർ ദേശീയ ബ്രാന്റുകൾ പോലും വിപണിയിൽ പ്രവേശിക്കാൻ വിമുഖത കാട്ടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വിവിധ അന്താ രാഷ്ട്ര ബ്രാന്റുകളുടെ പേരിൽ വ്യാജമായി നിർമ്മിച്ച വസ്ത്രങ്ങൾ, വാച്ചുകൾ, പാദരക്ഷകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ കുവൈത്ത് വിപണിയിൽ സജീവമായുണ്ട്.രാജ്യത്തെ
നിയമ പ്രകാരം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്താൽ പ്രോസിക്യൂഷന് കൈമാറുന്നതിനു മുമ്പേ സ്ഥാപനങ്ങൾ അടച്ചു പൂട്ടുക എന്നതാണു ആദ്യ നടപടി. വ്യാജ ഉൽപ്പന്നങ്ങളുടെ കച്ചവടം പണം വെളുപ്പിക്കലുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യമായാണു കണക്കാക്കുന്നതെന്നും അധികൃതർ വാഹനങ്ങളിൽ വ്യാജ സ്പെയർപാർട്സുകൾ ഉയോഗിക്കുന്നത് ബ്രേക്ക് തകരാറിലാകാനും റോഡുകളിൽ ടയറുകൾ പൊട്ടി തെറിച്ച് അപകടങ്ങൾ വരുത്തുവാനും കാരണമാകുന്നു. വ്യാജ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം അത് മനുഷ്യന്റെ ആരോഗ്യത്തിനും ആയുസ്സിനും ഭീഷണി ഉയർത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD
Comments (0)