‘ഒരു ചിത്രം ഒരു ലൈക്ക്’ ദുബായിൽ വൈറലായി മലയാളി യുവാവ്
ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് കോഴിക്കോട് സ്വദേശിയായ നിഷാസ് അഹ്മദ്. യുഎസിൽ നിന്നെത്തിയ സുഹൃത്തുക്കളുടെ ചിത്രം പകർത്തുന്നതിനിടെയാണ് ആ പടവും നിസ്ഹാസ് ക്യാമറയിലാക്കിയത്. മോഡലിനു പിന്നിൽ, ബുർജ് ഖലീഫയും ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളും സന്ധ്യ മയങ്ങുന്നതിന്റെ ചുവന്ന വെളിച്ചത്തിൽ തിളങ്ങി നിന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ഒരു ചിത്രം എന്നതിലപ്പുറം ആ ചിത്രം എടുക്കുമ്പോൾ നിഷാസിന്റെ മനസ്സിൽ മറ്റൊന്നും ഇല്ലായിരുന്നു.
പതിവുപോലെ ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. നിരവധി സുഹൃത്തുക്കൾ ലൈക്കും കമൻറുകൾ ഒക്കെയായി എത്തി. പക്ഷേ തീർത്തും അപ്രതീക്ഷിതമായാണ് ആ ഒരു ലൈക്ക് നിഷാസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി നിഷാസ് . ആ ലൈക്കിന് പിന്നിലെ വ്യക്തി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആയിരുന്നു.
ഫാസ്3 എന്ന സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഷെയ്ഖ് ഹംദാന്റെ അഭിനന്ദനം. വിശ്വസിക്കാനാവുന്നില്ല എന്ന അടിക്കുറിപ്പോടെ നിസ്ഹാസ് നന്ദി പറഞ്ഞു മറുപടി നൽകി. പിന്നാലെ, ആ ചിത്രം അതിവേഗം പ്രചരിച്ചു. പ്രാദേശിക മാധ്യമങ്ങളിലടക്കം നിസ്ഹാസിന്റെ ചിത്രം വാർത്തയായി. ഒരു ചിത്രത്തിനു കിട്ടിയ ലൈക്കിന്റെ പേരിൽ അങ്ങനെ ആ 28 കാരൻ സോഷ്യൽ മീഡിയയിലെ വൈറൽ താരമായി.
കഴിഞ്ഞ വര്‍ഷം ദുബൈ മാള്‍ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന നിഷാസ് പകര്‍ത്തിയ ചിത്രത്തിന് ശൈഖ് ഹംദാന്‍ ലൈക്ക് അടിച്ചിരുന്നു. 2019ലാണ് നിഷാസ് ദുബൈയില്‍ എത്തിയത്. കോളജ് പഠനകാലത്തേ ഫൊട്ടോഗ്രഫിയിൽ താൽപര്യം ഉണ്ടായിരുന്നു. ആദ്യമൊക്കെ മൊബൈൽ ഫോണിലാണ് ചിത്രമെടുത്തിരുന്നത്. അഞ്ചു വർഷം മുൻപ് സുഹൃത്തുക്കൾ ഒരു ക്യാമറ സമ്മാനിച്ചു. ഇപ്പോൾ ഒഴിവു സമയങ്ങളിലൊക്കെ ഫോട്ടോ എടുക്കലാണ് പ്രധാന വിനോദം.
*യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക*
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)