തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു :ഒരു വര്‍ഷത്തിനിടെ കുവൈത്ത് വിട്ടത് 8647 റെസ്റ്റ്റെന്‍റ് ജീവനക്കാർ
കുവൈത്ത് സിറ്റി: വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റുകള്‍ നിർത്തിവെച്ചതോടെ കുവൈത്തിലെ റസ്റ്റോറന്റുകൾ വിദഗ്ധരായ ജീവനക്കാരുടെ അഭാവം നേരിടുന്നു . 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 8,641 ജീവനക്കാരുടെ കുറവാണ് റെസ്റ്റോറന്റുകൾക്ക് വന്നിരിക്കുന്നത് . വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റുകള്‍ തടഞ്ഞിരിക്കുന്നതിനാല്‍ റെസ്റ്റ്റെന്‍റുകള്‍ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കുവൈത്തി ഫെഡറേഷന്‍ ഓഫ് റെസ്റ്ററെന്‍റ്സ്, കഫേസ് ആന്‍ഡ് കാറ്ററിംഗ് സര്‍വീസസ് തലവന്‍ ഫഹദ് അല്‍ അബ്റാഷ് പറഞ്ഞു.തൊഴിലാളി ക്ഷാമം മൂലം ഈ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം ഇരട്ടിയിലധികം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.കൊറോണ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ഈ മേഖലയിൽ ഉണ്ടായ പ്രതിസന്ധി തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനു പുറമെ 60 വയസ്സിനു മുകളിൽ പ്രായമായ തൊഴിലാളികൾക്ക് വിസ പുതുക്കി നൽകുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി. അനുഭവസമ്പത്തുള്ള പാചകം ചെയ്യുന്നവര്‍, സ്വീറ്റ്സ് ഉണ്ടാക്കുന്നവര്‍ എന്നിങ്ങനെ വിദഗ്ധര്‍ ഇല്ലാത്ത അവസ്ഥയാണെന്നും, റിക്രൂട്ട്മെന്‍റ് നടക്കാത്തതിനാല്‍ ലേബര്‍ മാര്‍ക്കറ്റില്‍ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaAC9fdSsb1g54d
Comments (0)