Posted By user Posted On

ചൂടിനെ ഭയക്കണം! ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം ആയിരിക്കുമെന്ന് മുന്നറിയിപ്പ്‌.കുവൈത്തിലെ താപനില തുടർച്ചയായി ഉയരുന്നത് പൊതു ജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി മരണനിരക്ക് വർധിപ്പിക്കുമെന്നുമാണു കുവൈത്ത് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി പൊതു ജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബറാക്ക് അൽ അഹമ്മദ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്‌.
എന്നാൽ അപകട സാധ്യത സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഒരേ പോലെ ആയിരിക്കില്ല ബാധിക്കുന്നത്.വെയിലത്ത്‌ ജോലി ചെയ്യുന്ന തൊഴിലാളികളെയാകും ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക.

രാജ്യത്ത് തൊണ്ണൂറുകൾ മുതൽ ഇത്‌ വരെയുള്ള താപനില വർധനയുടെ വേഗത ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ (2000 മുതൽ 2009 വരെ) താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ അഭൂതപൂർവമായി ഉയർന്നിട്ടുണ്ട്‌.രാജ്യത്തേ അന്തരീക്ഷ താപ നില 2059 ആകുമ്പോഴേക്ക് ശരാശരി 1.8 ഡിഗ്രീ സെൽഷ്യസ്‌ മുതൽ 2.6 ഡിഗ്രി സെൽഷ്യസു വരെയും 2099-ഓടെ 2.7 മുതൽ 5.5 ഡിഗ്രി സെൽഷ്യസ്‌ വരെയും ഉയരും.


ഉയർന്ന താപനിലയിൽ സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത രോഗികളുടെ ആരോഗ്യനില മോശമാക്കും. ഇത് പ്രത്യക്ഷമായോ പരോക്ഷമായോ മരണത്തിലേക്ക് നയിച്ചേക്കാമെന്നും ചൂട് മൂലമുള്ള മരണനിരക്കിൽ 5% മുതൽ 11% വരെ വർദ്ധനവ് ഉണ്ടായേക്കുമെന്നും പഠനം മുന്നറിയിപ്പ്‌ നൽകുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *