നാലാം ഡോസ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം
രാജ്യത്തെ വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടർന്ന് ആരോഗ്യ മന്ത്രാലയം. മൂന്ന്, നാല് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് എല്ലാവരും സ്വീകരിക്കണമെന്നും മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് വാക്സിനേഷൻ വഹിച്ചിട്ടുള്ളതെന്നും ആരോഗ്യ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ജൂലൈ നാല് മുതൽ ഈ മാസം നാല് വരെ പൗരന്മാരും താമസക്കാരുമായി 7,316 പേരാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
വാക്സിനേഷന് യോഗ്യതയുള്ള ജനസംഖ്യയുടെ 89.9 ശതമാനവും പേരും രണ്ടാം ഡോസ് എടുത്തുകഴിഞ്ഞു. ഈ കാലയളവിൽ മൂന്നും, നാലും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും താമസക്കാരുടെയും ആകെയെണ്ണം 37,577 ആണ്. പ്രായമായവരും വിട്ടുമാറാത്ത രോഗമുള്ളവരുടെ ബൂസ്റ്റർ ഡോസുകൾ ഉറപ്പായും എടുക്കണമെന്നാണ് നിർദേശം. എല്ലാ ആരോഗ്യ മേഖലകളിലുമായി വാക്സിൻ എടുക്കാൻ 16 കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മുന്ന് മുതൽ രാത്രി എട്ട് വരെ വാക്സിനേഷനായി എത്താവുന്നതാണ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)