തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ അവസരം ഒരുങ്ങിയേക്കും
തർക്കങ്ങളുണ്ടായാൽ തൊഴിലാളികളെ നാടുകടത്തലാകരുത് ആദ്യം ചെയ്യേണ്ടത്, പകരം അവരെ എവിടെയെങ്കിലും വീണ്ടും വിന്യസിക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന് ഡി.എച്ച്.ഒ.യു. തൊഴിലുടമയും ജോലിക്കാരനും തമ്മിൽ തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുവദിക്കണമെന്നുള്ള കുവൈത്ത് ഡൊമസ്റ്റിക് ഹെൽപ് ഓഫിസ് യൂനിയന്റെ (ഡി.എച്ച്.ഒ.യു) ശിപാർശ നടപ്പാക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (പി.എ.എം) ആലോചിക്കുന്നു.തൊഴിലാളികളുടെ സിവിൽ ഐഡിയും പാസ്‌പോർട്ടും പോലുള്ള രേഖകൾ തൊഴിലുടമകൾ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ചും ഔദ്യോഗിക തലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയ നടപടികൾ തുടരവെ അത്തരക്കാർക്ക് നിയമ നടപടികളിൽനിന്ന് മുക്തമാകുവാൻ സുരക്ഷ നൽകുന്നതാകും ഈ നിയമം നടപ്പിൽ വന്നാൽ. തൊഴിലാളികളുടെ രേഖകൾ തൊഴിലുടമകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധവും ഗാർഹിക സഹായ നിയമങ്ങളെ ലംഘിക്കുന്നതും മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിരുദ്ധവുമാണെന്ന് ഔദ്യോഗിക തലത്തിലുള്ള ആലോചനകളിൽ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)