
ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ കുവൈത്തിലെത്തി
ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് ടെഗ് കുവൈറ്റിൽ എത്തി. സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് ഷുവൈക് തുറമുഖത്ത് കപ്പൽ എത്തിയത്. കുവൈറ്റ് നാവികസേന ഉദ്യോഗസ്ഥർ, തുറമുഖ അതോറിറ്റി,ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് കപ്പൽ സ്വീകരിച്ചത്. 21 വരെ കപ്പൽ കുവൈറ്റ് തീരത്ത് തുടരും. കടൽ വഴിയുള്ള ചാര പ്രവർത്തനങ്ങൾ തടയുക, ഇന്ത്യൻ നാവികസേനയുമായി സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് സംരക്ഷണം നൽകുക, സംഖ്യ രാജ്യങ്ങളിലെ സേനകളുമായി സംയുക്ത നാവിക അഭ്യാസം തുടങ്ങിയ വിവിധ ദൗത്യങ്ങളാണ് ഐഎൻഎസ് ടെഗിനുള്ളത്. ഇരു രാജ്യങ്ങളുടെയും നാവികസേനാ സഹകരണം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് കപ്പൽ കുവൈറ്റിൽ എത്തിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)