Posted By Editor Editor Posted On

യു എ ഇയിൽ നിന്ന് എത്തിയ കൊല്ലം സ്വദേശിയ്ക്ക് പോസിറ്റിവ് :കേരളത്തിൽ ആദ്യത്തെ മങ്കി പോക്‌സ് സ്ഥിരീകരിച്ചു

യു എ ഇയിൽ നിന്ന് എത്തിയ കൊല്ലം സ്വദേശിയ്ക്ക് മങ്കിപോക്സ്‌ സ്ഥിരീകരിച്ചു.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മങ്കിപോക്സ്‌ കേസ് ആണിത്. 12-ാം തീയതി യു എ ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ഇന്ന് വൈകിട്ടോടെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാഫലം വന്നത്. രോഗി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രോഗിയുടെ മാതാപിതാക്കള്‍, ടാക്‌സി- ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷണം ചിക്കന്‍ പോക്‌സിനു സമാനമാണെന്നും സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *