വംശനാശഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിച്ച് കുവൈറ്റ്
കുവൈറ്റിലെ സയന്റിഫിക് സെന്റർ വംശനാശ ഭീഷണി നേരിടുന്ന സാൻഡ് ടൈഗർ ഷാർഗിനെ ഉത്പാദിപ്പിക്കുന്നതിലും അവയുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും ആഗോള നേട്ടം കൈവരിച്ചു. ഇത്തരത്തിൽ വംശനാശഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിക്കുന്നതിൽ വിജയിച്ച ലോകത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നാണ് കുവൈറ്റിലെ സയന്റിഫിക് സെന്റർ.
2022 ജനുവരി 23 ന് സെന്ററിലെ 20 വയസ്സിലേറെ പ്രായമുള്ള പ്രശസ്തമായ ‘ബേബി’ ഷാർക്ക് ഒരാൺകുഞ്ഞിനും, ഒരു പെൺകുഞ്ഞിനും മറൈൻ ലൈഫ് അക്വേറിയത്തിൽ ജന്മം നൽകിയിരുന്നു. ഇവയ്ക്ക് സെന്ററിന്റെ തന്നെ ഇൻസ്റ്റഗ്രാം പേജ് വഴി നടത്തിയ വോട്ടെടുപ്പ് വഴി ഇവയ്ത്ത് ബാദർ, ബദ്രിയ എന്നീ പേരുകളും നൽകിയിരുന്നു. ജീവശാസ്ത്രങ്ങനും സയന്റിഫിക് സെന്റർ ഡയറക്ടർ ബോർഡ് മുൻ അംഗവുമായ ഡോക്ടർ സലാം അൽ അബ്ലാനി, സയന്റിഫിക് സെന്റർ ഡയറക്ടർ ജനറൽ റാണ അൽ നിബാരി എന്നിവർ ശാസ്ത്രീയ നേട്ടങ്ങളുടെ പ്രാധാന്യവും, അതിന് എടുത്ത സമയവും അവലോകനം ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)