Posted By editor1 Posted On

ഉച്ചസമയത്തെ തുറന്ന സ്ഥലങ്ങളിലെ ജോലിവിലക്ക്; അഞ്ച് കമ്പനികൾക്കെതിരെ നിയമനടപടി

കുവൈറ്റിൽ വേനൽക്കാലത്ത് രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം ലംഘിച്ച അഞ്ച് കമ്പനികൾക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നിയമനടപടികൾ സ്വീകരിച്ചു. ജൂൺ 1 മുതൽ 30 വരെ നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയിൽ ബന്ധപ്പെട്ട സംഘം നടത്തിയ പരിശോധനാ കാമ്പെയ്‌നുകളുടെ ഫലങ്ങൾ അവലോകനം ചെയ്തതിന് ശേഷമാണ് അതോറിറ്റി നടപടി സ്വീകരിച്ചത്.

ഈ കാലയളവിൽ 295 വർക്ക് സൈറ്റുകൾ സംഘം പരിശോധിച്ചു. ആദ്യ പരിശോധനയിൽ നിയമം ലംഘിച്ച 250 കമ്പനികൾ കണ്ടെത്തുകയും, പിന്നീട് വീണ്ടും നടത്തിയ പരിശോധനയിൽ വ്യവസ്ഥകൾ പാലിച്ച കമ്പനികളുടെ എണ്ണം 245 ൽ എത്തുകയും ചെയ്തു. നിരോധിത സമയങ്ങളിൽ സൈറ്റുകളിൽ 392 തൊഴിലാളികളെ കണ്ടെത്തി. കൂടാതെ 14 മുന്നറിയിപ്പ് നൽകുകയും ചെയ്തു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *