Posted By user Posted On

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ നൽകി കുവൈത്ത്

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി അവസരമൊരുക്കി കുവൈത്ത്. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതും ലഭ്യമായ ജോലികൾക്കായി അവരെ കമ്പനികളിലേക്ക് നയിക്കുന്നതിനുമാണ് തയ്‌സീർ പ്ലാറ്റ്‌ഫോമിലൂടെ വഴിയൊരുക്കുന്നത്. പ്ലാറ്റ്‌ഫോമിലൂടെയാണ് അതോറിറ്റി 287 കമ്പനികളെ ഇ-മെയിൽ വഴി ബന്ധപ്പെട്ടതന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. തയ്‌സീർ പ്ലാറ്റ്‌ഫോമിലൂടെ 5/29/2022 മുതൽ 6/26/2022 വരെയുള്ള കാലയളവിൽ 287 കമ്പനികളുമായി ആശയവിനിമയം നടത്തുന്നതിന് പുറമേ, 214 തൊഴിലവസരങ്ങളിലേക്കായി 307 തൊഴിലന്വേഷകർക്ക് മാർഗനിർദേശവും നൽകിയെന്ന് മാൻപവർ അതോറിറ്റി പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം ഡയറക്ടർ അസീൽ അൽ മസ്‍യെദ് പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *