Posted By editor1 Posted On

എച്ച്‌ഐവി രോഗികൾക്കായി 1.6 ദശലക്ഷം ദിനാർ വില വരുന്ന ഗുളികകൾ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ എയ്ഡ്‌സ് ചികിത്സയ്ക്കായി മരുന്നുകൾ വാങ്ങുന്നതിനായി 1.6 ദശലക്ഷം ദിനാറിലധികം വിലമതിക്കുന്ന 3 കരാറുകൾ പൂർത്തിയാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 781.8 ആയിരം വിലമതിക്കുന്ന മറ്റ് മരുന്നുകൾക്ക് പുറമേ 359.4 ആയിരം ദിനാർ മൂല്യത്തിൽ അക്വഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി ഡിസീസ് (എച്ച്ഐവി) ചികിത്സയ്ക്കായി ഗുളികകൾ വാങ്ങുന്നതിനുള്ള കരാറിന് ആരോഗ്യ മന്ത്രാലയം റെഗുലേറ്ററി അധികാരികളുടെ അനുമതി തേടുന്നതായാണ് റിപ്പോർട്ട്‌. കൂടാതെ കുവൈറ്റിലെ എയ്ഡ്‌സ് കേസുകളുടെ നിരക്ക് സാധാരണവും പ്രതീക്ഷിക്കുന്നതുമായ നിരക്കുകൾക്കുള്ളിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അതിനിടെ, എല്ലാ ക്ഷയരോഗികൾക്കും എച്ച്‌ഐവി ലബോറട്ടറി പരിശോധന നടത്തുന്നതിനുള്ള അംഗീകാരം, അവർക്കുള്ള പരിശോധനകളുടെയും, ആരോഗ്യ പരിചരണത്തിന്റെയും തുടർച്ചയായും പ്രതിരോധ നടപടിയായും ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു വിശദീകരണ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *