Posted By editor1 Posted On

5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമായേക്കും

6 മാസം മുതൽ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫൈസർ, മോഡേണ ആന്റി-കൊറോണ വൈറസ് വാക്‌സിനുകൾ അടിയന്തരമായി നൽകണമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ശുപാർശ ചെയ്തെങ്കിലും കുവൈത്ത് ഈ വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ പ്രസക്തമായ കമ്മിറ്റികൾ രണ്ട് വാക്‌സിനുകൾ അംഗീകരിച്ചതായാണ് റിപ്പോർട്ട്‌. എന്നാലും ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെ ഫലങ്ങൾ പരിശോധിക്കുന്നതിനായി അക്രഡിറ്റേഷൻ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണ്. ഇതിന് കാലതാമസം വന്നേക്കാം. ഇതിനു ശേഷമേ അക്രഡിറ്റേഷൻ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. രാജ്യത്ത് പുതിയ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്തതിനാലും, ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങൾ ശൂന്യമായി തുടരുന്നതിനാലും രാജ്യത്തെ ആരോഗ്യ സ്ഥിതി ആശ്വാസകരമാണെന്ന് അധികൃതർ പറയുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *