Posted By editor1 Posted On

പൊതുപണം അപഹരിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരന് 10 വർഷം തടവും 200,000 KD പിഴയും

കുവൈറ്റിൽ പൊതുപണം അപഹരിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു ജീവനക്കാരന് ക്രിമിനൽ കോടതി 10 വർഷം തടവും 200,000 KD പിഴയും വിധിച്ചു. നിലവിൽ രാജ്യത്തിന് പുറത്തുള്ള ജീവനക്കാരൻ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും മന്ത്രാലയത്തിന്റെ അക്കൗണ്ടിന് പകരം തന്റെ സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തതായാണ് കേസ്. ഇയാൾ 68,000 KD തട്ടിയെടുത്തതായാണ് കേസ് ഫയലുകൾ സൂചിപ്പിക്കുന്നത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *