കുവൈറ്റിൽ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും എച്ച്ഐവി, ടിബി പരിശോധനകൾ നടത്തും
കുവൈറ്റിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും എച്ച്ഐവി, ടിബി, കൂടാതെ എല്ലാത്തരം സാംക്രമിക രോഗങ്ങൾക്കും ലബോറട്ടറി പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ് വെളിപ്പെടുത്തി. 224-ാം നമ്പർ മന്ത്രിതല തീരുമാനം അൽ-സയീദ് പുറപ്പെടുവിച്ചു. ഇത് എല്ലാ സർക്കാർ, സ്വകാര്യ മേഖലകൾക്കും ബാധകമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുക, പകർച്ചവ്യാധികളെ അവയുടെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുക, ഭാവി തലമുറയെയും സമൂഹത്തെയും ഈ രോഗങ്ങളുമായി ബന്ധപ്പെട്ട അണുബാധകളിൽ നിന്നും സങ്കീർണതകളിൽ നിന്നും സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)