ഇനി കുവൈത്ത് പൊലീസിനെ തൊട്ടാൽ എരിയും
കുവൈത്ത് സിറ്റി∙
കുവൈത്തിൽ പൊലീസുകാർക്ക് സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ അനുമതി പൊലീസിന് ആത്മരക്ഷാർഥം ഉപയോഗിക്കാൻ പെപ്പർ സ്പ്രേ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു . നിലവിൽ പൊലീസിന് നൽകുന്ന ആയുധങ്ങൾക്ക് പുറമെയാണ് ഇത് പൊലീസിനെതിരെ ആയുധമുപയോഗിച്ചുള്ള കയ്യേറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പെപ്പർ സ്പ്രേ കൂടി അനുവദിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. പിടികിട്ടാപ്പുള്ളികൾ പിടിയിലാകുമ്പോഴും മറ്റും തോക്ക് ഉപയോഗിച്ചും മറ്റും പൊലീസിനെതിരെ അക്രമം ഉണ്ടാകുന്ന സാഹചര്യമുണ്ടാകാറുണ്ട്.അത്തരത്തിൽ അക്രമം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ മാത്രമായിരിക്കണം പെപ്പർ സ്പ്രേയുടെ ഉപയോഗം. . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6 വളരെ അനിവാര്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനാണ് താരതമ്യേന അപകടം കുറഞ്ഞ ആയുധം എന്ന നിലയിൽ കുരുമുളക് സ്പ്രേ ലഭ്യമാക്കുന്നത്. നിലവിൽ പൊലീസുകാർക്ക് നൽകുന്ന സർവിസ് പിസ്റ്റലിനു പുറമെയാണ് പെപ്പർ സ്പ്രേ, സ്റ്റൺ ഗൺ എന്നിവ പരിഗണിക്കുന്നത്. കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ജൂലൈയിൽ ട്രാഫിക് പൊലീസുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവമാണ് പൊലീസുകാരുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. പെപ്പർ സ്പ്രേ, സ്റ്റൺ ഗൺ എന്നിവ ഉപയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തുന്നതിലൂടെ ജീവഹാനി ഒഴിവാക്കാനാകുമെന്നാണ് മന്ത്രാലയത്തിെൻറ കണക്കുകൂട്ടൽ.പൊതുസുരക്ഷാ വിഭാഗം, എമർജൻസി, ഗതാഗതം, കുറ്റാന്വേഷണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പൊലീസുകാർക്കും പെപ്പർ സ്പ്രേയർ നൽകും. ഉപകരണം വാങ്ങുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.അതേസമയം എല്ലാ മേഖലകളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് നിർദേശിച്ചു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണം. പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6
Comments (0)