ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാൻ പോകുന്നതായി സന്ദേശം :കുവൈത്തിൽ പ്രവാസി പെൺകുട്ടിയെ തേടി പോലീസ്
കുവൈത്ത് സിറ്റി ;
കുവൈത്തിൽ 15 വയസ്സ് കാരിയായ പാകിസ്ഥാനി പെൺ കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം ഊർജ്ജിതമാക്കി.15 വയസ്സുള്ള പാകിസ്താനി പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് സുരക്ഷാ സേന അന്വേഷണം ശക്തമാക്കിയത് .വീട്ടിൽ നിന്നും പാസ്‌പോർട്ടും സിവിൽ ഐഡിയു അടക്കമുള്ള രേഖകളുമായി പെൺകുട്ടിയെ കാണാതായാണ് പിതാവിന്റെ പരാതി .പിന്നീട് പിതാവിന് പെൺകുട്ടിയുടെ പേരിൽവാട്സ് ആപ്പ് സന്ദേശം ലഭിക്കുകയും അഫ്ഗാനിസ്ഥാനിലെ താലിബാനിൽ ചേരാനും ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാനും പോവുകയാണെന്ന് സന്ദേശത്തിൽ പറയുന്നതായും പിതാവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു എന്നാൽ പെൺകുട്ടി ഇത് വരെ രാജ്യം വിട്ടിട്ടില്ലെന്നും സാൽമിയയിൽ എവിടെയോ തങ്ങുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി കുട്ടി രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LukEhRydftA5KCahfLO5e6
Comments (0)