Posted By editor1 Posted On

ഇന്ത്യൻ എംബസി പാസ്‌പോർട്ട് സെന്റർ പ്രവൃത്തി സമയം പുതുക്കി

ബിഎൽഎസിന്റെ ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ, കോൺസുലാർ ഔട്ട്‌സോഴ്‌സ് സെന്റർ എന്നിവ കുവൈറ്റിലെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്‌പോർട്ട്, വിസ എന്നിവയ്‌ക്കായി കുവൈറ്റ് സിറ്റിയിലെ എംബസിയുടെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ പുതുക്കിയ പ്രവൃത്തി സമയം രാവിലെ 7.30 മുതൽ രാത്രി 9.30 വരെ ആയിരിക്കും. ശനി മുതൽ വ്യാഴാഴ്‌ച വരെയും, വെള്ളി ദിവസങ്ങളിലും ഉച്ചയ്ക്ക് 2.30 മുതൽ 9.30 വരെ കേന്ദ്രം പ്രവർത്തിക്കും. പ്രവൃത്തിസമയത്തിൽ മാറ്റം ഉടൻ പ്രാബല്യത്തിൽ വരും. കോൺസുലാർ അറ്റസ്റ്റേഷനായി BLS സെന്ററിൽ ഏതെങ്കിലും ഒരു ദിവസം രാവിലെ 10 മണി വരെ നിക്ഷേപിച്ച രേഖകൾ അപേക്ഷകർക്ക് അന്നുതന്നെ വൈകുന്നേരം 6 മണി മുതൽ രാത്രി 9.30 വരെ തിരികെ നൽകും. രേഖകൾ 10.00 A.M.ന് ശേഷം നിക്ഷേപിക്കുമ്പോൾ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 6 മണി മുതൽ 9.30 വരെ തിരികെ നൽകും. അത്യാഹിത കേസുകളിൽ ഒരേ ദിവസം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അഭ്യർത്ഥനകൾ അടിയന്തരാവസ്ഥയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി കേസ്-ടു-കേസ് അടിസ്ഥാനത്തിൽ തീരുമാനിക്കും.

കുവൈറ്റ് സിറ്റിയിലെ CKM സെന്റർ 3rd Floor, Jawahara Tower, Ali Al – Salem Street, Kuwait City എന്ന സ്ഥലത്താണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ഫഹാഹീലിലെയും, ജലീബ് അൽ ഷുവൈഖിലെയും എംബസിയുടെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. കൂടുതൽ അന്വേഷണങ്ങൾ / സഹായം ആവശ്യമുണ്ടെങ്കിൽ, ദയവായി BLS ഹെൽപ്പ് ലൈൻ നമ്പറുകളായ +96522211228 (ഫോൺ) അല്ലെങ്കിൽ +96565506360 (Whatsapp) എന്നിവയിൽ ബന്ധപ്പെടുക. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *