Posted By Editor Editor Posted On

കുവൈറ്റിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈറ്റിൽ ഹിജ്റ 1446 ലെ അറഫ ദിനവും ഈദ് അൽ-അദ്ഹ അവധിയും പ്രമാണിച്ച് പൊതുമേഖലാ അവധി ദിവസങ്ങൾ നാല് ദിവസമായിരിക്കും – 2025 ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെയാണ് അവധി. കൂടാതെ ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനമായി നിശ്ചയിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ പുറത്തിറക്കിയ മന്ത്രിസഭാ പ്രസ്താവന പ്രകാരമാണ് തീരുമാനം. പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ജൂൺ 10 ചൊവ്വാഴ്ച പുനരാരംഭിക്കുമെനിന്നും, പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങൾക്ക് പൊതുജന താൽപ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ അവധിക്കാല ഷെഡ്യൂളുകൾ നിശ്ചയിക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *