
‘അനധികൃത മുബാദാറ’യ്ക്ക് തടയിട്ട് കുവൈത്ത്; നടപടി ഇങ്ങനെ
അംഗീകൃത ലൈസൻസില്ലാതെ പണപ്പിരിവ് നടത്തിയതിന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി ഫിനാൻഷ്യൽ ക്രൈം വിഭാഗം രണ്ട് സുഡാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. പരിശോധന നടത്തിയപ്പോൾ ഇവരിൽ നിന്ന് ഹാഷിഷും മറ്റ് വിവിധതരം ലഹരിപദാർത്ഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. ‘മുബാദാറ’ എന്ന പേരിലാണ് ഇവർ പണപ്പിരിവ് നടത്തിയിരുന്നത്.പണപ്പിരിവിനായി നിലവിലുള്ള ചാരിറ്റി നിയമങ്ങൾ ഒന്നും തന്നെ ഇവർ പാലിച്ചിരുന്നില്ല. അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പണപ്പിരിവിനായി ഉപയോഗിച്ച ഫോൺ നമ്പർ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് ഒരാളിൽ നിന്ന് ഹാഷിഷും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയത്. പ്രതികളെയും ലഹരിവസ്തുക്കളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)