
സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചു, അശ്ലീല പരാമർശം; യുട്യൂബർ ആറാട്ടണ്ണനെ പൊക്കി പൊലീസ്
ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന നടി ഉഷാ ഹസീനയുടെ പരാതിയിലാണു സന്തോഷ് വർക്കി അറസ്റ്റിലായത്.
നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് ചലച്ചിത്ര പ്രവർത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വർ എന്നിവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. സന്തോഷ് വർക്കിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ 40 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സന്തോഷ് വർക്കിയുടെ പരാമർശം വേദനിപ്പിച്ചെന്നും ഉഷ പരാതിയിൽ വിശദീകരിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)