
കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ; ആദ്യ ദിവസം നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ ചൊവ്വാഴ്ച ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ചൊവ്വാഴ്ച 71 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.ഇതിന് തൊട്ടു മുമ്പുള്ള ആഴ്ചയിൽ അതായത് ഏപ്രിൽ 15 ന് രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തേക്കാൾ 71 ശതമാനം കുറവ് ആണ് ഈ ആഴ്ചയിൽ ഇതെ ദിവസം രേഖപ്പെടുത്തിയത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ,ട്രാഫിക് സിഗ്നലുകളിൽ വരികൾ പാലിക്കാതിരിക്കൽ , അനധികൃത യു-ടേൺ മുതലായ നിയമലംഘ നങ്ങളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്.പുതിയ
ഗതാഗത നിയമം പാലിക്കുന്നതിന് ഡ്രൈവർമാർ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും സഹകരണവുമാണ് ഇതിനു കാരണം എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)