
കുവൈത്തിൽ പൗരത്വം റദ്ദാക്കിയവർക്ക് പ്രത്യേക അലവൻസ് വിതരണം
കുവൈത്ത് പൗരത്വം റദ്ദാക്കിയ 3,098 സ്വകാര്യ മേഖലയിലെ വനിതാ തൊഴിലാളികൾക്കും ഇംപേഴ്സ്മെന്റിന് അർഹതയുള്ള കുവൈത്ത് പൗരന്മാരുടെ ഭാര്യമാർക്കും നൽകുന്ന പ്രത്യേക അലവൻസ് വിതരണം ചെയ്യുന്നതിനുള്ള പ്രക്രിയ വ്യാഴാഴ്ച ആരംഭിക്കും.
പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് ഇതിന് നേതൃത്വം നൽകുന്നത്. പൗരത്വം പിൻവലിച്ച സർക്കാറിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക അലവൻസ് നൽകുന്നത് തുടരുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭ നിർദേശങ്ങൾക്കനുസൃതമായാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.
ഏപ്രിൽ മാസത്തേക്കുള്ള അലവൻസ് അവർക്ക് നൽകുമെന്നും മേയ് മാസത്തെ അലവൻസിനൊപ്പം മുൻകാല പേയ്മെന്റുകൾക്കുള്ള റീഇംപേഴ്സ്മെന്റ് നൽകുമെന്നും പ്രസ്താവനയിൽ വിശദമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)