
നിരീക്ഷണ ക്യാമറകയിലും ഹാക്കിംഗ്; കുവൈത്തിൽ നടപടിയുമായി അധികൃതർ
കുവൈത്തിൽ നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ കണ്ടെത്തിയതായി സൈബർ കുറ്റകൃത്യ അന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനു ഉചിതമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറ കളുടെ സുരക്ഷാ സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനും , സ്വകാര്യ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.ഹാക് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത് നിയമപരമായി ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ഡിഫോൾട്ട് പാസ്‌വേഡ് മാറ്റാത്ത നിരീക്ഷണ ക്യാമറകളിലെ സ്വകാര്യ ദൃശ്യങ്ങൾ ഓൺ ലൈൻ വഴി ആർക്കും കാണാൻ സാധിക്കും. ഇതിനാൽ നിലവിൽ ഡിഫോൾട്ട് പാസ്‌വേഡ് ഉപയോഗിച്ച് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നവർ അവ ഉടനടി മാറ്റി പുന സ്ഥാപിക്കണം. സുരക്ഷിതമായ മാർഗങ്ങൾ ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ മാത്രമേ ഓൺലൈൻ പ്രക്ഷേപണങ്ങൾ തുറക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)