
കുവൈറ്റിൽ അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ ഫുഡ് ട്രക്ക് നിരോധനം
കുവൈറ്റിൽ അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾക്ക് നിരോധനം. തീരുമാനം തെറ്റിച്ചു പ്രവർത്തിപ്പിച്ചാൽ കർശന നടപടികൾ നേരിടേണ്ടിവരും. അംഗീകാരമില്ലാത്ത സ്ഥലങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾ മന്ത്രിതല നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകാമെന്നും മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)