
മയക്കുമരുന്ന് കേസുകളിൽ പെട്ടാൽ തീർന്നു, വധശിക്ഷ വരെ കിട്ടിയേക്കും; ശിക്ഷ കടുപ്പിക്കാൻ കുവൈത്ത്
കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ശിക്ഷ കടുപ്പിച്ചു കൊണ്ടുള്ള കരട് നിയമം സമർപ്പിച്ചു. മയക്ക് മരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളിലെ പഴുതുകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ മേധാവി മുഹമ്മദ് റാഷിദ് അൽ-ദുവൈജിന്റെ നേതൃത്വത്തിലാണ് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിനു റിപ്പോർട്ട് സമർപ്പിച്ചത്.നിലവിലെ ശിക്ഷാ നടപടികളിലെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് പുതിയ നിയമ ഭേദഗതി. കരട് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകൾ ഇവയാണ്.
മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ കട ത്തുന്നവർക്ക് വധശിക്ഷയും രണ്ട് ദശലക്ഷം ദിനാർ വരെ പിഴയും. മുമ്പ് ഏഴ് വർഷം വരെയായിരുന്നു ശിക്ഷ ലഭിച്ചിരുന്നത്.
ജയിലുകളിൽ മയക്ക് മരുന്ന് വസ്തുക്കൾ കടത്തുകയോ അല്ലെങ്കിൽ അതിനു സഹായിക്കുകയോ ചെയ്യുന്നവർക്ക് വധശിക്ഷ.
- മയക്കുമരുന്ന് സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ കടത്തുന്നതിനു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ.
ഉപഭോഗത്തിനോ പ്രോത്സാഹനത്തിനോ വേണ്ടി രണ്ടോ അതിലധികമോ കൂടുതൽ പേർക്ക് മയക്കുമരുന്നോ അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളോ വിതരണം ചെയ്യുന്നവർക്ക് വധശിക്ഷ.
വിവാഹം കഴിക്കാൻ പോകുന്നവർ, ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർ, സർക്കാർ ജോലി അപേക്ഷകർ എന്നിവരെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ പരിശോധനക്ക് വിധേയരാക്കും. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ് എന്നിവയിലെ എല്ലാ സൈനിക ഉദ്യോഗസ്ഥരുടെയും റാങ്കുകൾ പരിഗണിക്കാതെ ക്രമരഹിതമായ പരിശോധന നടത്തും. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് വിദ്യാലയങ്ങൾ , ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ക്രമരഹിതമായി പരിശോധനക്ക് വിധേയ രാക്കും.
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മയക്ക് മരുന്ന് ഉപയോഗ പരിശോധനക്ക് വിധേയരാകാൻ വിസമ്മതിക്കുന്നവർക്ക് 4 വർഷം വരെ തടവ്. – വിവാഹ അപേക്ഷകരെയും വിദ്യാർത്ഥികളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്കൂളുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയ്ക്കുള്ളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ കർശനമായ ശിക്ഷകളും പുതിയ കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു . മയക്കുമരുന്നിന്റെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ സ്വാധീനത്തിൽ അക്രമങ്ങൾ നടത്തുകയോ മറ്റുള്ള വരെ ഉപദ്രവിക്കുകയോ ചെയ്‌താൽ കർശനമായ ശിക്ഷകൾക്ക് വിധേയരാക്കുവാനും മയക്കുമരുന്ന് ഉപയോഗം സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ പോലീസിന് ഉടൻ അറസ്റ്റ് ചെയ്യാനുള്ള അവകാശവും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.ഇതിനു പുറമെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂടെ ഇരിക്കുന്നവർക്കും , അയാൾ അത് ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, 3 വർഷം തടവും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ കരട് നിയമം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)