
കുവൈത്തിൽ പുതിയ ഗതാഗതനിയമം നാളെ പ്രാബല്യത്തിൽ; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
കുവൈത്തിൽ പുതുക്കിയ ഗതാഗത നിയമം നാളെ ( ചൊവ്വാഴ്ച ) മുതൽ പ്രാബല്യത്തിൽ വരും. വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർദ്ധിപ്പിക്കുകയും ശിക്ഷ കടു പ്പിക്കുകയും ചെയ്ത് കൊണ്ടാണ് രാജ്യത്തെ 50 വർഷം പഴക്കമുള്ള ഗതാഗത നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ചുവപ്പ് സിഗ്നൽ മറികടക്കുക, അംഗപരിമിതർക്കായി നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ വാഹനം പാർക് ചെയ്യുക, പണം വാങ്ങി യാത്രക്കാരെ കയറ്റി അനധികൃതമായി ടാക്സികൾ ഓടിക്കുക,അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബഗ്ഗികൾ, മോട്ടോർ സൈകിളുകൾ എന്നിവ ഓടിക്കുക മുതലായ നിയമ ലംഘനങ്ങൾക്ക് 150 ദിനാർ ആണ് പിഴ. ഈ നിയമ ലംഘനങ്ങൾ കോടതിയിലെത്തിയാൽ 600-1000 ദിനാർ പിഴയും ഒരു വർഷം മുതൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും നിയമ ലംഘകർ വിദേശിയാണെങ്കിൽ നാട് കടത്തലിനു വിധേയമാക്കുകയും ചെയ്യും.
അശ്രദ്ധയോടെയും അമിത വേഗതയിലും വാഹനം ഓടിക്കുന്നവർക്ക് 70 ദിനാർ മുതൽ 150 ദിനാർ വരെയാണ് പ്രാരംഭ പിഴ. ഇവ കോടതിയിലെത്തിയാൽ തടവ് ശിക്ഷക്ക് പുറമെ പിഴ സംഖ്യ അനേകം മടങ്ങ് വർദ്ധിക്കുകയും ചെയ്യും.ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയൊ റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ
75 ദിനാർ ആണ് പിഴ. ഈ നിയമ ലംഘനം നടത്തുന്ന വിദേശികൾക്ക്
150 ദിനാർ മുതൽ 300 ദിനാർ പിഴയും , 3 മാസം വരെ തടവും നാട് കടത്തൽ ശിക്ഷയും ലഭിക്കും.
പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ്, ഫയർ ഫോഴ്സ് മുതലായ അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കിയാലും ഇതെ ശിക്ഷയാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.മറ്റു നിയമ ലംഘനങ്ങൾക്കുള്ള പിഴ, ശിക്ഷ എന്നിവ ഇപ്രകാരമാണ്.
മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു വാഹനം ഓടിക്കൽ,
വാഹനങ്ങളുടെ ഘടനയിൽ അനധികൃത മാറ്റങ്ങൾ വരുത്തൽ,
വാഹനങ്ങൾ ഉപയോഗിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കൽ,: 50 ദിനാർ.കോടതിയിലെത്തിയാൽ 100 മുതൽ 200
ദിനാർ വരെ പിഴയും , 2 മാസം വരെ തടവും )
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തൽ,
കുട്ടികളെ വാഹനത്തിന്റെ പിൻവശത്ത് തനിച്ച് ഇരുത്തൽ, സിഗ്നലുകൾ ലംഘി ക്കൽ : 30 ദിനാർ
(കോടതിയിലെത്തിയാൽ 50 ദിനാർ മുതൽ 100 ദിനാർ വരെ 1 മാസം വരെ തടവ്).
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കൽ
പൊതുനിരത്തിൽ അമിതവേഗത്തിൽ
വാഹനം ഓടിക്കൽ,
ഹൈവേകളിലും റിങ് റോഡുകളിലും
നിശ്ചിത വേഗപരിധിയിലും കുറഞ്ഞ
വേഗതയിൽ വാഹനം ഓടിക്കൽ,
നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യൽ
ഉടമയുടെ അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ 20 ദിനാർ.( കോടതിയിലെത്തിയാൽ 45 മുതൽ 75 ദിനാർ വരെ പിഴ ) .അനുവദനീയമല്ലാത്ത ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്‌താൽ 15 ദിനാറാണ് പിഴ.
ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയോ വിഡിയോയോ എടുത്ത് പ്രചരിപ്പിക്കുന്നവർക്ക് 1000 മുതൽ 2000 ദിനാർ വരെ പിഴ ചുമത്തുമെന്നും പുതിയ ഗതാഗത നിയമത്തിൽ വ്യക്തമാക്കുന്നു. ഗതാഗത നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്വന്തം വീട്ടിനു മുന്നിൽ നിർത്തിയിടുവാൻ വാഹന ഉടമക്ക് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാവുന്നതാണ്.ഇത്തരത്തിൽ പിടിച്ചിടുന്ന വാഹനങ്ങളിൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുകയും വാഹനം നിർത്തിയിട്ട സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയോ ഉപയോഗിക്കുകയൊ ചെയ്തതായി കണ്ടെത്തിയാൽ വാഹന ഉടമക്ക് എതിരെ കേസ് ഫയൽ ചെയ്ത് അറസ്റ്റ് ചെയ്യുവാനും പുതിയ ഗതാഗത നിയമ പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)