
അറ്റകുറ്റപ്പണി; കുവൈറ്റിലെ ഈ റോഡ് ഒരു മാസത്തേക്ക് അടച്ചിടും
കുവൈറ്റിലെ ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൻ്റെ (ഫോർത്ത് റിങ്ങ് റോഡ്) റൗദയ്ക്കും സുറയ്ക്കും ഇടയിലുള്ള ഭാഗം ഷുവൈഖിൻ്റെ ദിശയിലേക്ക് ഒരു മാസത്തേക്ക് അടച്ചിടും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം അറിയിച്ചത്. മൊറോക്കോ റോഡ് 40 ഇൻ്റർസെക്ഷൻ പാലം മുതൽ ഡമാസ്കസ് സ്ട്രീറ്റ് ഇൻ്റർസെക്ഷൻ പാലം വരെയാണ് ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)