
കുവൈറ്റിൽ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്
കുവൈറ്റിലെ സുലൈബിയയിൽ ശനിയാഴ്ച രാവിലെ വീട്ടിൽ തീപിടിത്തം. സുലൈബിയ, ഇസ്തിഖ്ലാൽ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട്ടിൽ അകപ്പെട്ട നാലുപേരെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെത്തിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. അഗ്നിപ്രതിരോധ വസ്തുക്കൾ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പാക്കുകയും വേണം. അഗ്നി സുരക്ഷ നിയമം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി ജനറൽ ഫയർഫോഴ്സ് പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസം നിയമം ലംഘിച്ച നിരവധി സഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉണ്ടായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)