
സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; കുവൈത്തിൽ ഇന്ത്യക്കാരടക്കം നാല് പേർക്ക് പരിക്ക്
കുവൈത്തിലെ പ്രമുഖ ഫാഷനിസ്റ്റ ഓടിച്ച വാഹനമിടിച്ച് നാല് പേർക്ക് പരിക്ക്. അബു ഫുത്തൈറയിലാണ് സംഭവം. ഫാഷനിസ്റ്റയും സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസറുമായ യുവതിയെ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ് കൂട്ടിയിടിച്ചത്. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. അപകടത്തിൽ ഒരു കുവൈത്തി പൗരൻ, ഒരു നികരാഗ്വൻ, രണ്ട് ഇന്ത്യൻ പൗരന്മാർ എന്നിവരുൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലർക്ക് വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ട്.ഡ്രൈവറെ അന്വേഷണത്തിനായി റഫർ ചെയ്യുകയും പരിക്കേറ്റവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നത് വരെ മുൻകരുതൽ എന്ന നിലയിൽ ഇൻഫ്ലുവൻസറെ തടങ്കലിൽ വയ്ക്കാനും അധികൃതർ
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)