Posted By Editor Editor Posted On

കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 56000 ഗതാഗത നിയമലംഘനങ്ങള്‍

കുവൈറ്റിൽ ഈ മാസം 5 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്ത് നടത്തിയ ഗതാഗത പരിശോധനയില്‍ 56,708-നിയമലംഘനങ്ങള്‍ റജിസ്ട്രര്‍ ചെയ്തു. ഇതില്‍ 110 ‘കുട്ടി ഡ്രൈവർമാര്‍’ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്തും, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് കേസുകളാണിത്. പിടികൂടിയ ഇവരെ നിയമ നടപടികളുടെ ഭാഗമായി ജൂവനൈല്‍ പ്രോസിക്യൂഷന് കൈമാറി. കൂടാതെ, ഇവര്‍ ഓടിച്ച വാഹനങ്ങളുടെ ഉടമസ്ഥരെ അധികൃതര്‍ വിളിപ്പിച്ചിട്ടുണ്ട്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ 39 പേര്‍ക്ക് എതിരെ കേസെടുത്തു. മോട്ടര്‍ സൈക്കിളുകള്‍ അടക്കം 29 വാഹനങ്ങള്‍ കണ്ട്‌ക്കെട്ടി. പരിശോധനയില്‍ 48 പേരെ ഇഖാമ നിയമ ലംഘനം അടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തു. മദ്യം-ലഹരി മരുന്ന് ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ 7 പേരെ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *