
ഒരൊറ്റ കോൾ, കുവൈറ്റി പൗരന് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 37,000 ദിനാർ
കുവൈറ്റിൽ ഫോൺ തട്ടിപ്പിന് ഇരയായ പ്രായമായ പൗരന് നഷ്ടമായത് 37,000 ദിനാർ (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ). ഒരു ഡിറ്റക്ടീവാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. ഹാക്കർമാർ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. പണം നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് കാർഡ് നമ്പർ, പിൻ, മൊബൈൽ ഫോണിലേക്ക് അയച്ച ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) എന്നിവ ഉൾപ്പെടെയുള്ള രഹസ്യ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിച്ചു. ഈ വിവരങ്ങൾ കിട്ടിയതോടെ തട്ടിപ്പുകാരൻ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
നേരിട്ടുള്ള കൈമാറ്റം വഴിയാണോ അതോ ഓൺലൈൻ പർച്ചേസ് വഴിയാണോ പണം നഷ്ടപ്പെട്ടതെന്ന കൃത്യമായ രീതി ഇപ്പോഴും അന്വേഷണത്തിലാണ്. ഒരു പ്രാദേശിക കുവൈത്ത് നമ്പറിൽ നിന്നുള്ള കോളിലാണ് തട്ടിപ്പ് ആരംഭിച്ചത്. ബാങ്ക് വിവരങ്ങൾ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നാല് കുവൈത്തി ദിനാർ മാത്രമാണുള്ളതെന്ന അറിയിപ്പ് മാത്രമാണ് ഇരയ്ക്ക് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Comments (0)