Posted By Editor Editor Posted On

കുവൈത്തിൽ വ്യക്തി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ മരവിപ്പിക്കും; സെൻട്രൽ ബാങ്ക് നിർദ്ദേശം ഇങ്ങനെ

കുവൈത്തിൽ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൂന്നതിനുള്ള നടപടികൾ ശക്തമാക്കാൻ സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദ്ദേശം നൽകി. കള്ളപ്പണം വെളുപ്പിക്കൽ ഭീകര പ്രവർത്തനങ്ങൾക്ക് ധന സഹായം കൈമാറൽ മുതലായ കുറ്റ കൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഓരോ ഉപഭോതാക്കളുടെയും അകൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനും ഇടപാടുകളിൽ നിരീക്ഷണം ശക്തമാക്കുവാനും സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് അയച്ച നിർദേശത്തിൽ പറയുന്നു. അകൗണ്ട്
വിവരങ്ങൾ നിർദിഷ്ട സമയത്തിനകം , അപ്ഡേറ്റ് ചെയ്യാത്ത പക്ഷം അവ താൽക്കാലികമായി മരവിപ്പിക്കുവാനും ഈ വിവരം ബാങ്കുകൾ എസ്.എം.എസ്, ആപ്പ് അലർട്ട്, ഇമെയിൽ, എ.ടി.എം സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പായി നൽകുവാനും നിർദേശത്തിൽ സൂചിപ്പിക്കുന്നു.. ഓരോ അഞ്ച് ദിവസങ്ങളിലും മൂന്ന് തവണ വീതമാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകൾ നൽകേണ്ടത്. മരവിപ്പിച്ച അക്കൗണ്ട് വീണ്ടും സജീവമാക്കാൻ, ഉപഭോക്താവ് വ്യക്തിഗതമായി ബ്രാഞ്ചിൽ എത്തി വിവരങ്ങൾ നൽകണം. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ബ്രാഞ്ചുകൾ ഉപഭോക്താക്കളിൽ നിന്ന് നേരത്തെ ഈടാക്കിയിരുന്ന അഞ്ച് ദിനാർ ഫീസ് ഇനി നൽകേണ്ടതില്ല. ഓൺ ലൈൻ ഫീസുകളും 100 ദിനാർ മിനിമം ബാലൻസ് ഇല്ലാത്ത അകൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയിരുന്ന 2 ദിനാർ പ്രതിമാസ ചാർജും എടുത്തു കളഞ്ഞു. ഉപഭോക്താക്കളെ ബാങ്കുമായി സഹകരിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ ആനുകൂല്യങ്ങൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *