കുവൈത്തിൽ മലയാളി പ്ലസ് ടു വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു
കുവൈത്തിൽ മലയാളി പ്ലസ് ടു വിദ്യാർഥിനി അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ഷാരോൺ ജിജി സാമുവേൽ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചു ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം.പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകളാണ് ഷാരോൺ. ഷാരോൺ ജനിച്ചതും പഠിച്ചതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ജിജി. മാതാവ് ആശ (ഫിസിയോതെറാപ്പിസ്റ്റ്-എംഒഎച്ച്). സഹോദരി ആഷ്ലി (എംബിബിഎസ് വിദ്യാർഥിനി-ഫിലിപ്പീൻസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന് റോണ്‍ (21) ആണ് അന്തരിച്ചത്. സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി ഷാജു. സഹോദരി: റേബല്‍. പ്ലസ് ടു വരെ ഐസിഎസ്കെ സാല്‍മിയ സാല്‍മിയ ബ്രാഞ്ചിലായിരുന്നു റോൺ പഠിച്ചത്. റസിഡൻസി വീസ പുതുക്കാനായി കുവൈത്തിലെത്തിയ റോൺ കഴിഞ്ഞ 26നാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. അതേ ദിവസം വാഹനാപകടമുണ്ടായത്. എറണാകുളത്തെ കോളജിൽ…
നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത സെബാസ്റ്റ്യൻ ക്രിസ്മസിന് വീട്ടിൽ വരുന്നതിനായി കഴിഞ്ഞ 21നു കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ വന്നപ്പോഴാണ് തലകറക്കവും, ഛർദിയും ഉണ്ടായി വീണത്. തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈത്തിൽ ചികിത്സയിൽ കഴിഞ്ഞ സെബാസ്റ്റ്യൻ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. നോർക്ക വഴിയാണ് മൃതദേഹം…
സേലത്ത് നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർഥിനി ഇതേ കത്തി പിടിച്ചുവാങ്ങി കുത്തി പരുക്കേൽപ്പിച്ചു. ധർമപുരി അഴഗിരി നഗർ സ്വദേശി ശക്തിദാസനെ (30) ഗുരുതര പരുക്കുകളോടെ സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണു സംഭവം. സേലത്തെ സ്വകാര്യ നീറ്റ് അക്കാദമിയിലെ അധ്യാപകനാണു ശക്തിദാസൻ. ഇയാൾ താമസിക്കുന്ന സേലത്തെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണു പെൺകുട്ടിയെ പീഡിപ്പിക്കാൻ…
Comments (0)