Posted By Editor Editor Posted On

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് കേന്ദ്രസർക്കാരിൽ നിന്ന് സുരക്ഷാ മുന്നറിയിപ്പ്

ഡെസ്‌ക്‌ടോപ്പിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നവർക്ക് കേന്ദ്രസർക്കാർ സുപ്രധാന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ CERT-IN ആണ് ഏപ്രിൽ 9ന് മുന്നറിയിപ്പ് പുറത്തിറക്കിയത്. പേഴ്‌സണൽ കംപ്യൂട്ടറുകളിൽ ഡെസ്‌ക്ടോപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സുരക്ഷാ മുന്നറിയിപ്പ്.
വാട്‌സ്ആപ്പ് ഇന്ന് തട്ടിപ്പുകാരുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ മാധ്യമമാണ്. വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളും ഇക്കാലത്ത് വർധിച്ചുവരികയാണ്. രാജ്യത്തെ ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് ഇത്തരം ഭീഷണികൾ ബാധിക്കുന്നത്.

എന്താണ് വാട്‌സ്ആപ്പിലെ സുരക്ഷാ പ്രശ്‌നം?

വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സ്പൂഫിംഗ് തട്ടിപ്പുകൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഈ സുരക്ഷാ പ്രശ്‌നങ്ങൾ കൂടുതലും വിൻഡോസ് പേഴ്‌സണൽ കംപ്യൂട്ടറുകളിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പുമായി ബന്ധപ്പെട്ടായിരിക്കും. 2.2450.6-ന് മുമ്പുള്ള വിൻഡോസ് പതിപ്പുകൾക്കായുള്ള വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പുകളിൽ ഈ സ്പൂഫിംഗ് ആക്രമണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞു.ഈ പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്കായി സുരക്ഷാ നിർദേശം പുറപ്പെടുവിച്ച് വാട്‌സ്ആപ്പും രംഗത്തെത്തി. വാട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശങ്ങളിൽ പറയുന്നു.

  • ഇതിനായി മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

-മൈക്രോസോഫ്റ്റ് സ്റ്റോറിൽ വാട്‌സ്ആപ്പ് മെസഞ്ചർ കണ്ടെത്തുക.

  • അതിലെ അപ്‌ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *