
കുവൈത്തിൽ താപനില ഉയരുന്നു; പരിശോധന ശക്തമാക്കി ഫയർ ഫോഴ്സ്
വേനൽക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും തീപിടിത്തവും അപകടവും കുറക്കുന്നത് ലക്ഷ്യമിട്ട് ജനറൽ ഫയർ ഫോഴ്സ് നടപടികൾ ആരംഭിച്ചു. തീപിടിത്ത പ്രതിരോധ മുന്നൊരുക്ക ഭാഗമായി ജനറൽ ഫയർ സർവിസ് ഡയറക്ടറേറ്റ് വിവിധ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിവരുകയാണ്. സ്ഥാപനങ്ങൾ സുരക്ഷ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കെട്ടിടങ്ങളിലെ സൗകര്യങ്ങളും സുരക്ഷ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സംഘം പരിശോധിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)