
കുവൈത്തിൽ പക്ഷിപ്പനിയുള്ള രാജ്യങ്ങളിൽനിന്ന് കോഴിയിറച്ചി ഇറക്കുമതിക്ക് നിരോധനം
പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് യു.എസ്, ന്യൂസിലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി കുവൈത്ത് താൽക്കാലികമായി നിരോധിച്ചു. ഭക്ഷ്യസുരക്ഷക്കായുള്ള ഉന്നത സമിതി യോഗത്തിലെ നിർദേശത്തെ തുടർന്നാണ് നടപടി.മിനസോട, ഒഹായോ, ഒറിഗോൺ, മിസോറി, നോർത്ത് ഡക്കോട്ട എന്നിവയുൾപ്പെടെ യു.എസിലെ ചില പ്രദേശങ്ങളിൽ നിന്നുള്ള ഫ്രഷ്, പ്രൊസസ്ഡ്, ഫ്രോസൺ എന്നിങ്ങനെ വിവിധ തരം കോഴിയിറച്ചിയുടെ ഇറക്കുമതി നിരോധിച്ചു. 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയവ ഒഴികെയുള്ളവക്കാണ് നിരോധനം. ന്യൂസിലൻഡിൽനിന്നുള്ള ഇറക്കുമതിക്കും ഇതേ കാരണത്താൽ നിരോധനം ഏർപ്പെടുത്താൻ കമ്മിറ്റി ശിപാർശ ചെയ്തു. ഫ്രാൻസിൽ നിന്നുള്ള എല്ലാ തരം കോഴിയിറച്ചിയും ഉൽപ്പന്നങ്ങളും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാനും കമ്മിറ്റി ശിപാർശ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)