
കുവൈത്തിൽ നിന്ന് ബഹ്‌റൈനിൽ സന്ദർശനത്തിന് പോയി; താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു
കുവൈത്തിൽ നിന്ന് ബഹ്‌റൈനിൽ സന്ദർശനത്തിന് പോയ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകൻ ഫായിസ് (20) ആണ് ബഹ്‌റൈനിലെ താമസസ്ഥലത്ത് അന്തരിച്ചത്. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വാണിജ്യ ആവശ്യത്തിന് പിതാവിനോടൊപ്പം ബഹ്‌റൈനിലെത്തിയതായിരുന്നു ഫായിസ്.മനാമയിലെ താമസസ്ഥലത്ത് പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണ്. മാതാവ്: ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ: ഫസ്ലാൻ (വിദ്യാർഥി-ജോർജിയ), ഫായിഖ് (കുവൈത്ത്).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)