
സാങ്കേതിക അറ്റകുറ്റപ്പണി; കുവൈറ്റിൽ പാസ്പോർട്ട് സേവാ പോർട്ടൽ സേവനങ്ങൾ പണിമുടക്കും
കുവൈറ്റിൽ പാസ്പോർട്ട് സേവാ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച വൈകീട്ട് 5.30 മുതൽ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ സേവനങ്ങൾ ലഭിക്കില്ല. ഈ സമയം തൽക്കാൽ പാസ്പോർട്ട്, പി.സി.സി അടക്കമുള്ള പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളായ കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലുബ് അൽ ഷുവൈക്, ജഹ്റ എന്നിവിടങ്ങളിലും ഈ സമയം സേവനങ്ങൾ തടസ്സപ്പെടും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)