
കുവൈറ്റിലെ ഈ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം
കുവൈറ്റിലെ കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ (റോഡ് 50) നിന്ന് സൗത്ത് സുറയിലേക്കും ഷെയ്ഖ് ജാബർ ഹോസ്പിറ്റലിലേക്കും പോകുന്ന ഇബ്രാഹിം അൽ മുസൈൻ സ്ട്രീറ്റിലേക്കുള്ള (റോഡ് 404) മേൽപ്പാലവും, ഖൈത്താനിലേക്കുള്ള ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിലേക്കുള്ള റാമ്പും താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു. കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിലെ പാലങ്ങളിൽ റോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുന്നതിനായി 2025 ഏപ്രിൽ 12 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)