Posted By Editor Editor Posted On

വിമാനത്തിൽ സഹയാത്രികന്‍റെ മേൽ മൂത്രമൊഴിച്ച് ഇന്ത്യക്കാരൻ; നടപടി സ്വീകരിച്ച് എയർലൈൻ

വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്‍റെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ചതായി എയര്‍ ഇന്ത്യ വിമാനം. ജാപ്പനീസ് പൗരന്‍റെ മേലാണ് ഇന്ത്യക്കാരന്‍ മൂത്രമൊഴിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മൾട്ടി നാഷനൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജാപ്പനീസ് പൗരന്‍റെ ശരീരത്തിലാണ് ഇന്ത്യക്കാരനായ യാത്രക്കാരൻ മൂത്രമൊഴിച്ചത്. യാത്രക്കാരന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് കാബിൻ ക്രൂ ഉടൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയയേഷൻ അധികൃതരെ അറിയിച്ചതായി എയർലൈൻ വ്യക്തമാക്കി. ശരീരത്ത് മൂത്രം വീണ ഉടൻ വൃത്തിയാക്കാനും മറ്റും കാബിൻ ക്രൂ സഹായിക്കുകയും ഇന്ത്യക്കാരനെ താക്കീത് ചെയ്തെന്നും കമ്പനി വിശദമാക്കി. ബാങ്കോക്ക് അധികൃതർക്ക് മുൻപാകെ ഉടനടി പരാതി നൽകുന്നതിന് വേണ്ട സഹായങ്ങളും ചെയ്തതായി കമ്പനി വ്യക്തമാക്കി. സ്റ്റാൻഡിങ് ഇൻഡിപെൻഡന്റ് കമ്മിറ്റി അച്ചടക്കമില്ലാതെ പെരുമാറിയ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കും. മുന്‍പും എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022 നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ 72 വയസുകാരിയുടെ ശരീരത്തിൽ മുംബൈ നിവാസിയായ യാത്രക്കാരൻ മൂത്രമൊഴിച്ചത് വലിയ വിവാദമായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *