Posted By Editor Editor Posted On

കുവൈത്തിൽ രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം

കുവൈത്തിൽ ചൂട് കനക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ, രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം. കഴിഞ്ഞ ദിവസം ഉച്ച സമയത്ത് താപനില വർധിച്ചതോടെ, വൈദ്യുതി ലോഡ് സൂചിക അതിന്റെ ഏറ്റവും കടുത്ത പരിധിയിലേക്ക് എത്തിയതായി അധികൃതർ പറഞ്ഞു.

ഉച്ചയ്ക്ക് മൂന്നിന് 12,400 മെഗാവാട്ട് രേഖപ്പെടുത്തിയതോടെ ഉപഭോഗം റെഡ് സോണിൽ കടന്നു. ഉയർന്ന ഉപഭോഗം കുറയ്ക്കുന്നതിനായി 45 റെസിഡൻഷ്യൽ, അഞ്ച് വ്യാവസായിക, മൂന്ന് കാർഷിക മേഖലകളായി മൊത്തം 53 മേഖലകളിൽ രണ്ട് മണിക്കൂർ പവർകട്ട് ഷെഡ്യൂൾ ചെയ്യാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.പവർകട്ട് സമയങ്ങളിൽ കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് അഗ്നിശമന, രക്ഷാ വിഭാഗം പൊതുജനങ്ങളെ മുന്നറിയിപ്പു നൽകി. വൈദ്യുതി മുടങ്ങുന്നതിനാൽ തന്നെ,ലിഫ്റ്റ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും പൊതുസമ്പർക്ക വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് അഭ്യർത്ഥിച്ചു. അടിയന്തിര സഹായത്തിന് 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും ബ്രിഗേഡിയർ ജനറൽ അൽ-ഗരീബ് പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *