
കുവൈറ്റിൽ താമസ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
കുവൈറ്റിലെ ജലീബ് അൽ ഷുവൈഖ് ഏരിയയിൽ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു. ഇന്നലെ രാവിലെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്നുള്ള കനത്ത പുക ശ്വസിച്ച് രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും ഇവർക്ക് ഉടൻ തന്നെ വൈദ്യ സഹായം എത്തിച്ചതായും അധികൃതർ അറിയിച്ചു. അൽ സുമൂദ്, അൽ അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീ പിടുത്ത കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)