Posted By Editor Editor Posted On

കുവൈത്തിൽ സർക്കാർ ജീവനക്കാർ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നൽകുന്ന നടപടി റദ്ദാക്കി കുവൈത്ത്

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരം പണം നൽകിയിരുന്ന തീരുമാനം റദ്ദാക്കി അമീരി ദിവാൻ. സിവിൽ സർവീസ് സിസ്റ്റത്തിൽ കാതലായ മാറ്റം വരുത്തുന്നതാണ് അമീർ ഇന്ന് ഒപ്പ് വച്ച നമ്പർ 63/2025 ഉത്തരവ്.1979 ഏപ്രിൽ നാലിന് സിവിൽ സർവീസ് പുറപ്പെടുവിച്ച ഉത്തരവിലെ നാല്പത്തിയൊന്നാം വകുപ്പിലെ ആർട്ടിക്കിൾ മൂന്നാണ് റദ്ദാക്കിയത്. കുവൈത്ത് ഭരണഘടന,2024 മെയ് 10-ലെ അമീരി ഉത്തരവ്,1979 സിവിൽ സർവീസ് നിയമത്തിലെ 15-ാം നമ്പറും അനുബന്ധ ഭേദഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അമീരി ഉത്തരവ്.പ്രസ്തുത ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് നടപ്പാക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *