Posted By Editor Editor Posted On

അമേരിക്കയുടെ പകരച്ചുങ്കം; കുവൈത്ത് ഓഹരി വിപണിയിൽ വൻ തകർച്ച; കരുതലോടെ കുവൈത്ത്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് പ്രഖ്യാപിച്ച പകര ചുങ്കം നയത്തെ തുടർന്ന് ആഗോള വ്യാപാര, സാമ്പത്തിക മേഖലയിൽ നടക്കുന്ന സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കുവൈത്ത്.നിലവിൽ രാജ്യത്തെ സാമ്പത്തിക സാഹചര്യം സുസ്ഥിരമാണ്. അന്താരാഷ്ട്ര വാണിജ്യ പങ്കാളികളുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടർന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി അതേസമയം, കുവൈത്ത് ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും വൻ തകർച്ച നേരിട്ടു. ഏകദേശം 244 കോടി ദിനാറിന്റെ (ഏകദേശം 800 കോടി ഡോളർ) നഷ്ടത്തിലാണ് കുവൈത്ത് ഓഹരി വിപണി ഇന്ന് അവസാനിച്ചത്. മൊത്തം മൂലധനത്തിന്റെ 5.15 ശതമാനമാണ് ഇത്.ഇതിനു പുറമെ ഇന്ന് ഡോളറിനു എതിരെ കുവൈത്തി ദിനാർ മൂല്യവും 0.06 % കുറവ് രേഖപ്പെടുത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *