
കുവൈറ്റിൽ പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ
കുവൈറ്റിൽ ഫർവാനിയയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ചാണ് ഇയാൾ ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)