
കുവൈത്തിൽ വൈദ്യുതി മുടങ്ങും, സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി
വൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഏപ്രിൽ 12 വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ചായിരിക്കും വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)